App Logo

No.1 PSC Learning App

1M+ Downloads

1941ൽ ജർമ്മനി റഷ്യയുടെ മേൽ ആക്രമണം നടത്തുകയുണ്ടായി. ഇതിന് ഹിറ്റ്ലറെ പ്രേരിപ്പിച്ച ലക്ഷ്യങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

  1. കമ്മ്യൂണിസത്തെ ചെറുക്കുക 
  2. ആര്യൻ രക്തത്തിൽപെട്ട ജർമ്മൻകാരെ അവിടെ  പാർപ്പിക്കുക
  3. യഹൂദന്മാരെ വകവരുത്തുക
  4. സ്ലാവ് വംശജരെ അടിമകളാക്കുക

    Aഇവയെല്ലാം

    B2, 3 എന്നിവ

    C4 മാത്രം

    D1, 4 എന്നിവ

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ജർമ്മനിയുടെ സോവിയറ്റ് യൂണിയൻ ആക്രമണം -1941

    • ഹിറ്റ്ലർ സോവിയറ്റ് യൂണിയനുമായി  അനാക്രമണ  സന്ധി ഒപ്പു വച്ചിരുന്നുവെങ്കിലും ആ രാജ്യത്തെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുനീക്കാൻ അദ്ദേഹം ആഗ്രഹിച്ചു.
    • ഇതിന് ഹിറ്റ്ലറെ പ്രേരിപ്പിച്ച ലക്ഷ്യങ്ങൾ  ഇവയായിരുന്നു :
      • കമ്മ്യൂണിസത്തെ ചെറുക്കുക 
      • ആര്യൻ രക്തത്തിൽപെട്ട ജർമ്മൻകാരെ അവിടെ  പാർപ്പിക്കുക
      • യഹൂദന്മാരെ വകവരുത്തുക
      • സ്ലാവ് വംശജരെ അടിമകളാക്കുക
    • ഈ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ 1941 ജൂണിൽ ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചു 
    • സോവിയറ്റ് യൂണിയനെ  ആക്രമിക്കാൻ ജർമ്മനി  തയ്യാറാക്കിയ പദ്ധതിയുടെ രഹസ്യ നാമം : ഓപ്പറേഷൻ ബാർബറോസ 

    Related Questions:

    താഴെ കൊടുത്തവയിൽ ത്രികക്ഷി സഖ്യത്തിൽ ഉൾപ്പെടാത്ത രാജ്യം ?
    ഉത്തരകൊറിയയിലും ദക്ഷിണകൊറിയയിലും പ്രത്യേക സർക്കാരുകൾ രൂപം കൊണ്ട വർഷം ഏത് ?
    രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾ ആറ് ദശലക്ഷം ജൂതന്മാരെ ആസൂത്രിതമായി ഉന്മൂലനം ചെയ്തത പ്രവർത്തി അറിയപ്പെടുന്നത് ?

    രണ്ടാം ലോകയുദ്ധാനന്തരം കോളനികള്‍ സ്വതന്ത്രമാകാനുള്ള കാരണങ്ങള്‍ എന്തെല്ലാം?

    1. സാമ്രാജ്യത്വ ശക്തികളുടെ മേധാവിത്വം ചോദ്യം ചെയ്യപ്പെട്ടു.
    2. ദേശീയ സമരങ്ങള്‍ നിയന്ത്രിക്കാന്‍ യൂറോപ്യന്‍മാര്‍ക്ക് കഴിഞ്ഞില്ല
    3. വന്‍ശക്തികളായ അമേരിക്കയും സോവിയറ്റ് യൂണിയനും സ്വാതന്ത്ര്യസമരങ്ങളെ പിന്‍തുണച്ചു.
      രണ്ടാം ലോകമഹായുദ്ധസമയത്ത് അച്ചുതണ്ട് ശക്തികളുടെ പ്രാഥമിക ലക്ഷ്യം എന്തായിരുന്നു?